Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Money For Votes

വോട്ടിന് പണം: ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്തു

പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്തു. റിട്ടേണിംഗ് ഓഫീസറായ ആർഡിഒ ആണ് മൊഴിയെടുത്തത്.

ഇന്ന് ഉച്ചയോടെയാണ് ശോഭയുടെ മൊഴി രേഖപ്പെടുത്തിയത്. ആർഡിഒ ശനിയാഴ്ച കളക്ടർക്ക് റിപ്പോർട്ട് നൽകും. കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും റിപ്പോർട്ട് കൈമാറും.

സുപ്രീം കോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകാനെത്തിയത്. ആരോപണം ശോഭ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്.

പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും ആർഡിഒ രേഖപ്പെടുത്തും.

Latest News

Corehub Up